നേരിയ കൊവിഡ് ബാധ പോലും പുരുഷന്മാരിലെ പ്രത്യുത്പാദനക്ഷമതയെ തടസ്സപ്പെടുത്തിയേക്കാം: ഐ ഐ ടി ബോംബെ പഠനം

നേരിയ തോതിലുള്ള കോവിഡ് വൈറസ് ബാധ പോലും പുരുഷന്മാരിലെ പ്രത്യുത്പാദനക്ഷമതയെ തടസ്സപ്പെടുത്തിയേക്കാമെന്ന് പുതിയ പഠനം. മൃദുവായതോ മിതമായതോ ആയ വൈറസ് ബാധ പോലും പുരുഷന്മാരിലെ പ്രത്യുത്പാദന പ്രവർത്തനവുമായി ബന്ധപ്പെട്ട പ്രോട്ടീനുകളുടെ അളവ് മാറ്റാൻ ഇടയാക്കുമെന്നാണ് കണ്ടെത്തൽ. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ ഐ ടി) ബോംബെയിലെ ഗവേഷകരാണ് പഠനത്തിന് പിന്നിൽ.

എ സി എസ് ഒമേഗ ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണ ഫലം കൊവിഡ് ബാധയ്ക്കുശേഷം സുഖം പ്രാപിച്ച പുരുഷന്മാരുടെ ബീജത്തിലെ പ്രോട്ടീൻ്റെ അളവ് വിശകലനം ചെയ്തു. കൊവിഡിന് കാരണമാകുന്ന സാർസ് കോവ് 2 വൈറസ് പ്രധാനമായും ശ്വസന വ്യവസ്ഥയെയാണ് ബാധിക്കുന്നതെങ്കിലും ശരീരത്തിലെ മറ്റ് കലകളെയും അത് നശിപ്പിക്കുമെന്ന് ഗവേഷകർ പറയുന്നു.

Related Posts