ഇന്നും ഇന്ധന വില കൂടി
തിരുവനന്തപുരം: കഴിഞ്ഞ കുറച്ചുദിവസങ്ങളായി തുടരുന്ന ഇന്ധന വില വർദ്ധന ഇന്നും തുടർന്നു. പെട്രോൾ ലീറ്ററിന് 30 പൈസയും ഡീസലിന് 37 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോൾ വില 106 രൂപ 09 പൈസ ആയി ഇയർന്നു. ഇന്നത്തെ ഡീസൽ വില 99 രൂപ 45 പൈസ ആണ്.
കൊച്ചിയിൽ പെട്രോൾ വില 104 രൂപ 10 പൈസയും ഡീസൽ വില 97 രൂപ 57 പൈസയുമായി. കോഴിക്കോട് പെട്രോൾ വില 104 രൂപ 32 പൈസയുമായും ഡീസൽ വില 97 രൂപ 91 പൈസയുമായും വർധിപ്പിച്ചു.