എവറസ്റ്റ് ഇന്ന് ലോകമെങ്ങുനിന്നുള്ള രോഗാണുക്കള്‍ ഉറങ്ങുന്ന പ്രദേശം; പഠനവുമായി ഗവേഷകർ

എവറസ്റ്റ്: എവറസ്റ്റ് കൊടുമുടി എല്ലായ്‌പ്പോഴും ലോകമെമ്പാടുമുള്ള പർവതാരോഹകർക്ക് ആവേശം നല്കുന്നതാണ്. എന്നാൽ പുതിയ ഒരു പഠനം സൂചിപ്പിക്കുന്നത് എവറസ്റ്റ് കൊടുമുടി ഇന്ന് ലോകമെമ്പാടുമുള്ള അണുക്കൾ ഉറങ്ങുന്ന സ്ഥലമാണെന്നാണ്. എവറസ്റ്റ് കൊടുമുടി കയറുമ്പോൾ തുമ്മുകയോ തുപ്പുകയോ ചുമക്കുകയോ ചെയ്യുമ്പോൾ പുറന്തളളുന്ന അണുക്കളെ നൂറ്റാണ്ടുകളോളം തണുത്തുറഞ്ഞ ലോകത്ത് സൂക്ഷിക്കാൻ കഴിയുമെന്ന് പുതിയ പഠനം പറയുന്നു. ഗവേഷകരുടെ അഭിപ്രായത്തിൽ, ഉയർന്ന പ്രദേശങ്ങളിലെ കഠിനമായ അവസ്ഥകളെ ചെറുക്കുന്നതിന് പതിറ്റാണ്ടുകളോ എന്തിന് നൂറ്റാണ്ടുകളോളം മണ്ണിൽ ഉറങ്ങിക്കിടക്കുന്ന സൂക്ഷ്മജീവികളായി അവയെ അവശേഷിപ്പിക്കുകയുമാണ് ചെയ്യുന്നത്. ആർട്ടിക്, അന്‍റാർട്ടിക്, ആൽപൈൻ റിസർച്ച് എന്നിവയിൽ പ്രസിദ്ധീകരിച്ച പഠനമാണ് പുതിയ വിവരങ്ങൾ നൽകുന്നത്. ഭൂമിയിലെ ഏറ്റവും ഉയരമുള്ള പർവതങ്ങളിലെ അവശിഷ്ടങ്ങളിൽ കാണപ്പെടുന്ന സൂക്ഷ്മാണുക്കൾ, അവ ഈ ഉപരിതലങ്ങളിൽ എങ്ങനെ എത്തിച്ചേരുന്നു, അത്തരം ഉയർന്ന കാലാവസ്ഥയിൽ അവ എങ്ങനെ അതിജീവിക്കുകയും സജീവമായി തുടരുകയും ചെയ്യുന്നു എന്നിവയെ കുറിച്ചും പഠനം വിശദീകരിക്കുന്നുണ്ട്.

Related Posts