വീട് നൽകാൻ ഉമ്മൻചാണ്ടിയെത്തി; സന്തോഷമായി സന്തോഷും കുടുംബവും

കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അൻപത് നിയമസഭ വർഷങ്ങൾ പൂർത്തീകരിച്ചതിൻ്റെ ഭാഗമായ് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുബിൻ' നേതൃത്വം നൽകുന്ന തണൽ പദ്ധതിയിൽ ആണ് വലപ്പാട് പഞ്ചായത്തിൽ എസ് എൻ സെൻ്റെറിൽ താമസിക്കുന്ന കാഴ്ച്ച നഷ്ട്ടപെട്ട സന്തോഷിന് ഭവനമൊരുക്കിയത്. ചുമട്ട് തൊഴിലാളിയായിരുന്ന സന്തോഷിൻ്റെ കാഴ്ച്ച നഷ്ട്ടപെട്ടത് അപ്രതീക്ഷിതമായിട്ടായിരുന്നു. അമ്മയും ഭാര്യയും മകളും ആണ് സന്തോഷത്തിൻ്റെ കുടുംബത്തിലുള്ളത്. സന്തോഷിൻ്റെ അവസ്ഥയറിഞ്ഞ് ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന ശോഭ സുഖിനും യൂത്ത് കോൺഗ്രസ് പ്രവർത്തകരും വീട്ടിലെത്തി സഹായം വാഗ്ദാനം ചെയ്യുകയായിരുന്നു. ഉമ്മൻ ചാണ്ടിയെ വിവരം ധരിച്ചപ്പോൾ ആ കുടുംബത്തെ ഏറ്റെടുക്കാൻ നിർദേശം നൽകി. മണപ്പുറം ഗ്രൂപ്പിൻ്റെയും മറ്റ് സുമനുസകളുടെയും സഹായത്തോടെയാണ് വീട് പൂർത്തീകരിച്ചത്. ടി വി , കിടക്ക, മേശ ,കസേര, വീട്ട് സാധനങ്ങൾ എന്നിവയും എത്തിച്ച് നൽകി. മകളുടെ വിദ്യഭ്യാസവും വിവാഹം ആയാൽ അതിൻ്റെ ചിലവുകളും ഏറ്റെടുക്കുമെന്ന് ശോഭ സുബിൻ പറഞ്ഞു.

ഉമ്മൻ ചാണ്ടിയിൽ നിന്ന് വീടിൻ്റെ താക്കോൽ സന്തോഷിൻ്റെ ഭാര്യ ഷീജ, അമ്മ സീത, മകൾ കാവ്യ. എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. രാഷ്ട്രീയ പ്രവർത്തനം എന്ന് പറഞ്ഞാൽ മറ്റുള്ളവരെ സഹായിക്കുന്നത് കൂടിയാണ് എന്ന് ഉദ്ഘാടനം ചെയ്ത് കൊണ്ട് ഉമ്മൻ ചാണ്ടി പറഞ്ഞു. ഡി സി സി പ്രസിഡണ്ട് ജോസ് വള്ളൂർ അധ്യക്ഷനായി. വിശിഷ്ടാഥിതി ആയിരുന്ന മണപ്പുറം ഗ്രൂപ്പ് ചെയർമാൻ വി പി നന്ദകുമാറിനെ ചടങ്ങിൽ ആദരിച്ചു. എം എൽ എ ടി ജെ സനീഷ് കുമാർ, കയ്പമംഗലം പഞ്ചായത്ത് പ്രസിഡണ്ട് ശോഭന രവി, നാട്ടിക ബ്ലോക്ക് പ്രസിഡണ്ട് വി ആർ വിജയൻ DCC ജനറൽ , സുനിൽ ലാലൂർ, വി എ ഫിറോസ്, സുമേഷ് പാനാട്ടിൽ, സന്തോഷ് പുളിക്കൽ, ബിനോയ് ലാൽ, ജിതേഷ് സോമൻ, സചിത്രൻ തയ്യിൽ എന്നിവർ സംസാരിച്ചു.

Related Posts