തെറ്റായ വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നതിനെതിരെ വ്യക്തതയുമായി യുജിസി.
വ്യക്തതയുമായി യുജിസി കമ്മീഷൻ.
തിരുവനന്തപുരം :
പരീക്ഷയെക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച തെറ്റായ വാർത്തകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതിനാൽ വ്യക്തതയുമായി യുജിസി. നിലവിൽ ഇതുവരെ പുതുക്കിയ പരീക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ ഇറക്കിയിട്ടില്ലെന്നും യുജിസി കമ്മീഷൻ അറിയിച്ചു. ചില വാർത്ത മാധ്യമങ്ങളിൽ ഇത്തരത്തിൽ പരീക്ഷാ മാർഗനിർദ്ദേശങ്ങൾ പുതുക്കിയെന്ന രീതിയിൽ വ്യാജവാർത്തകൾ വന്നിരുന്നു.
അക്കാദമിക്ക് കലണ്ടർ, പരീക്ഷകൾ തുടങ്ങിയവയക്കുള്ള മാർഗനിർദേശങ്ങൾ കഴിഞ്ഞ വർഷം അതാത് സമയത്ത് തന്നെ പ്രസിദ്ധീകരിച്ചിരുന്നു. മെയ് മാസത്തിൽ നടത്താനിരുന്ന ഓഫ്‌ലൈൻ പരീക്ഷകൾ മാറ്റിവെയ്ക്കാൻ മെയ് ആറിന് സർവകലാശകളോട് അപേക്ഷിച്ചിരുന്നു. യുജിസിയുടെ ഔദ്യോഗിക കുറിപ്പിൽ വ്യക്തമാക്കുന്നു.