മികവാദരം 2021
വലപ്പാട് :കഴിമ്പ്രം വി പി എം എസ് ഡി പി വിദ്യാലയത്തിലെ എസ് എസ് എൽ സി 2019-20, 2020-21 അധ്യയന വർഷങ്ങളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.100 ൽ പരം കുട്ടികളെ ആദരിക്കുന്ന ചടങ്ങ് എസ് എൻ ഡി പി യോഗം നാട്ടിക യൂണിയൻ പ്രസിഡന്റ് ശ്രീ ഉണ്ണികൃഷ്ണൻ താഷ്ന്നാത്ത് ഉൽഘാടനം ചെയ്തു. ഉപഹാര സമർപ്പണം വെൽഫയർ കമ്മറ്റി കൺവീനർ ശ്രീ പി വി സുദീപ് കുമാർ നിർവഹിച്ചു. പി ടി എ പ്രസിഡന്റ് ശ്രീ രമേഷ് ബാബു അധ്യക്ഷത വഹിച്ച യോഗത്തിൽ പി എസ് ബിന്ദു ടീച്ചർ, എച് എം നടാഷ ടീച്ചർ, സ്റ്റാഫ് സെക്രട്ടറി മുജീബ് മാസ്റ്റർ, ഡോക്റ്റർ ആർ സുരേഷ്, സരിതനാരായണൻ കുട്ടി, ടി ആർ അംബിക, പിക്സൺ ചാക്കോ, എന്നിവർ സംസാരിച്ചു