ഉപ്പ് അധികമാകുന്നത് മാനസിക സമ്മര്‍ദം വര്‍ദ്ധിപ്പിക്കും; പുതിയ പഠനം
ഉപ്പ് അമിതമായി കഴിക്കുന്നത് രക്തസമ്മർദ്ദം ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് നേരത്തെയുള്ള പഠനങ്ങൾ കണ്ടെത്തിയിരുന്നു. എന്നാൽ ഉപ്പ് അമിതമായി കഴിക്കുന്നത് മാനസിക സമ്മർദ്ദത്തിന്‍റെ അളവ് വർദ്ധിപ്പിക്കുമെന്നാണ് പുതിയ പഠനം. കാർഡിയോ റിസർച്ച് ജേണലിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, ഉപ്പ് അമിതമായി കഴിക്കുമ്പോൾ മാനസിക സമ്മർദ്ദമുണ്ടാക്കുന്ന ഹോർമോണിന്‍റെ അളവ് 75% വരെ വർദ്ധിക്കുന്നു. എഡിന്‍ബര്‍ഗിലെ ഗവേഷകരാണ് പഠനത്തിന് പിന്നിൽ. ഉപ്പ് അമിതമായി കഴിക്കുന്നത് മാനസിക സമ്മര്‍ദങ്ങളോട് ശരീരം പ്രതികരിക്കുന്നത് നിയന്ത്രിക്കുന്ന തലച്ചോറിലെ പ്രോട്ടീനുകളുടെ ഉത്പാദനത്തിന് കാരണമായ ജീനുകളുടെ പ്രവർത്തനം വർദ്ധിപ്പിക്കുമെന്നും പഠനം കണ്ടെത്തി.