ബസന്ത് പെരിങ്ങോടിന്റെ ചിത്രപ്രദർശനം വാടാനപള്ളി ബോധി ആർട്ട് കഫെയിൽ ആരംഭിച്ചു
പ്രശസ്ത ചിത്രകാരൻ ബസന്ത് പെരിങ്ങോടിന്റെ ചിത്രങ്ങളുടെ പ്രദർശനം വാടാനപ്പള്ളി ബോധി ആർട്ട് കഫെയിൽ ആരംഭിച്ചു. ഫെബ്രുവരി 18 ,19 തീയതികളിലായി നടക്കുന്ന പ്രദർശനം ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്ത് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ കടലിലെ മീൻ പിടുത്ത അനുഭവങ്ങൾ രേഖ കാർത്തികേയനും, ഹിമാലയൻ മല കയറ്റത്തിലെ പെണ്ണനുഭവങ്ങൾ രാജേശ്വരിയും പങ്കുവെച്ചു.
ഇന്ത്യക്കകത്തും പുറത്തുമായി നിരവധി സോളോ, ഗ്രൂപ്പ് പ്രദർശനങ്ങൾ നടത്തിയിട്ടുള്ള ബസന്ത്, ജയരാജിന്റെ കളിയാട്ടം, വീരം എന്നീ ചിത്രങ്ങളുടെ കലാസംവിധാനവും നിർവഹിച്ചിട്ടുണ്ട്. 2004 ൽ കേരള കാർട്ടൂൺ അക്കാദമിയുടെ ബെസ്റ്റ് കാരിക്കേച്ചർ അവാർഡും,2005ൽ ലളിതകലാ അക്കാദമിയുടെ സ്റ്റേറ്റ് അവാർഡും ലഭിച്ചിട്ടുണ്ട്.
കവി എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, വി ഡി പ്രേം പ്രസാദ്, സിനിമാ സംവിധായകരായ പ്രിയനന്ദനൻ, സുരേഷ് നാരായണൻ, മണിലാൽ, കവി ഗോപീകൃഷ്ണൻ, ടി ആർ ഹാരി, സോവിയറ്റ് ബ്രീസ്, ജ്യോതിസ്, പി .ജി.
ജനാർദ്ദനൻ മാസ്റ്റർ, ടി ആർ ഹാരി, ഇമ ബാബു, പ്രോവിന്റ്, രതി പതിശ്ശേരി, വെങ്കിടേശ്വരൻ തുടങ്ങി കലാ സാഹിത്യ സംസ്കരിക രംഗത്തെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.