പ്രവാസി എഴുത്തുകാരൻ അനന്ത പത്മനാഭന്റെ നോവൽ 'റോസാമീര' ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്തു.
ഷാർജ എക്സ്പോ സെന്റരിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രവാസി എഴുത്തുകാരൻ അനന്ത പത്മനാഭന്റെ നോവൽ 'റോസാമീര' പ്രകാശനം ചെയ്തു.
എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ ഷാബു കിളിത്തട്ടിൽ, എഴുത്തുകാരിയും മാധ്യമപ്രവർത്തകയുമായ സോണിയ ഷിനോയ്ക്ക് പുസ്തകം നൽകികൊണ്ട് പ്രകാശനകർമം നിർവഹിച്ചു . കവിയും പ്രസാധകയുമായ സതി അങ്കമാലി പുസ്തകം പരിചയപ്പെടുത്തി. കവിയും സാമൂഹിക പ്രവർത്തകനുമായ പി ശിവപ്രസാദ്, ചിത്രകാരനും സംവിധായകനുമായ നിസാർ ഇബ്രാഹിം, കവിയും എഴുത്തുകാരനുമായ സോണി വേളുക്കാരൻ എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു.
ഭാവനയും യാഥാർത്ഥ്യവും തമ്മിലുള്ള ഏറ്റുമുട്ടലിലൂടെ മനുഷ്യ സമൂഹത്തിന്റെ സംഘർഷങ്ങളും തിരിച്ചടികളും ആവിഷ്ക്കരിക്കുന്ന നോവൽ. പ്രത്യയശാസ്ത്രങ്ങളുടെ പ്രതിസന്ധികളെ ധീരതയോടെ അഭിമുഖീകരിച്ച റോസാമീരയുടെ സംഘർഷങ്ങൾ മനുഷ്യസമൂഹത്തിന്റെ അതിജീവന സമരത്തിന്റെ തീവ്രാനുഭവങ്ങളായി വികസിക്കുന്നു. ഡിജിറ്റൽ യുഗത്തിലെ ബോധവിപ്ലവമെന്ന് വിശേഷിപ്പിക്കാവുന്ന നോവൽ - അതിജീവനത്തിന്റെ ബദൽ മാർഗമായി അവതരിപ്പിക്കുന്ന സഹജ ഗ്രാമമെന്ന സങ്കൽപ്പം നോവലിന്റെ മൗലികതക്ക് അടിവരയിടുന്നു.
ഗൂസ്ബെറി പബ്ലികേഷൻസ് ആണ് റോസാമീരയുടെ പ്രസാധകർ.