തീവ്ര ന്യുനമർദ്ദം ഇന്ന് വൈകിട്ട് ശ്രീലങ്കൻ തീരത്തെത്തും; കേരളത്തില്‍ 5 ദിവസം മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസം കേരളത്തിൽ ഒറ്റപ്പെട്ട ഇടത്തരം മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം നിലനിൽക്കുന്നു. പടിഞ്ഞാറ്-തെക്ക്-പടിഞ്ഞാറ് ദിശയിൽ നീങ്ങുന്ന തീവ്ര ന്യൂനമർദ്ദം ഇന്ന് (ഫെബ്രുവരി 1) വൈകുന്നേരത്തോടെ ശ്രീലങ്കൻ തീരത്തെത്താൻ സാധ്യത. തൽഫലമായാണ് മഴ. ഫെബ്രുവരി 1 മുതൽ 4 വരെ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരി തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തെക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള ശ്രീലങ്കൻ തീരത്തും മണിക്കൂറിൽ 45 മുതൽ 55 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ മുന്നറിയിപ്പ് തീയതികളിൽ മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിനു പോകരുതെന്ന് ജില്ലാ കളക്ടർ അറിയിപ്പ് നൽകിയിട്ടുണ്ട്.

Related Posts