അതിരുവിട്ട ലോകകപ്പ് ആവേശം; കണ്ണൂരില്‍ മൂന്നുപേര്‍ക്ക് വെട്ടേറ്റു, ഒരാളുടെ നില ഗുരുതരം
പള്ളിയാന്‍മൂല: കണ്ണൂർ പള്ളിയൻമൂലയിൽ ഫുട്ബോൾ ആഘോഷത്തിനിടെ സംഘർഷം. മൂന്ന് പേർക്ക് വെട്ടേറ്റു, ഒരാളുടെ നില ഗുരുതരം . അനുരാഗ്, ആദർശ്, അലക്സ് ആന്‍റണി എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ അനുരാഗിന്‍റെ നില ഗുരുതരമാണ്. സംഘർഷവുമായി ബന്ധപ്പെട്ട് ആറ് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പരിക്കേറ്റ മൂന്ന് പേരെയും രണ്ട് സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലർച്ചെ 12.40 ഓടെ ബ്രസീൽ ലോകകപ്പ് തോറ്റപ്പോഴും സമാനസഭവം ഇതേ സ്ഥലത്തു അരങ്ങേറിയിരുന്നു. എന്നാൽ ആ സമയത്ത് ആർക്കും പരിക്കേറ്റിരുന്നില്ല. എന്നാൽ ഇത്തവണ ആദ്യം തർക്കം ഉണ്ടാകുകയും പിന്നീട് സംഘർഷങ്ങളിലേക്കും ആക്രമണങ്ങളിലേക്കും വഴിവെക്കുകയും ചെയ്തു. ഉടൻ തന്നെ സ്ഥലത്തെത്തിയ പോലീസ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു.