2021 ലെ എഴുത്തച്ഛൻ പുരസ്കാരം പി വത്സലക്ക്

എഴുത്തച്ഛൻ പുരസ്കാരം നോവലിസ്റ്റും കഥാകൃത്തുമായ പി വത്സലയ്ക്ക്. 5 ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്കാരം. മന്ത്രി സജി ചെറിയാനാണ് പുരസ്കാരം പ്രഖ്യാപിച്ചത്. സാഹിത്യ രംഗത്തെ സമഗ്ര സംഭാവനക്കാണ് പുരസ്കാരം. അടിയാള ജീവിതത്തെ എഴുത്തിൽ ആവാഹിച്ച കഥാകാരിയാണ് പി വത്സലയെന്ന് പുരസ്കാര സമിതി വിലയിരുത്തി.

സാഹിത്യ അക്കാദമി പ്രസിഡണ്ട് വൈശാൻ അധ്യക്ഷനും ഡോ.ബി ഇക്ബാൽ, ആലങ്കോട് ലീലാകൃഷ്ണൻ, കെ ഇ എൻ കുഞ്ഞുമുഹമ്മദ്, സാംസ്കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് എന്നിവർ അടങ്ങിയ ജൂറിയാണ് അവാർഡ് നിർണയിച്ചത്. വൈശാഖൻ അധ്യക്ഷനായ സമിതിയാണ് പുരസ്കാര നിർണയം നടത്തിയത്. അധ്യാപികയായി പ്രവര്‍ത്തനമനുഷ്ഠിച്ച പി വത്സല സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്നു. നെല്ല് ആണ് ആദ്യനോവല്‍.

ഈ നോവല്‍ പിന്നീട് അതേ പേരില്‍ തന്നെ രാമു കാര്യാട്ടിന്റെ സംവിധാനത്തില്‍ ചലച്ചിത്രമായി. നെല്ലിന് കുങ്കുമം അവാര്‍ഡ് ലഭിച്ചു. സാഹിത്യ അക്കാദമി പുരസ്‌കാരം, പത്മപ്രഭാ പുരസ്‌കാരം, സി എച്ച് അവാര്‍ഡ്, കഥ അവാര്‍ഡ്, മുട്ടത്തുവര്‍ക്കി പുരസ്‌കാരം എന്നീ അംഗീകാരങ്ങള്‍ല ഭിച്ചിട്ടുണ്ട്

Related Posts