ഏറ്റവും കൂടുതൽ പോൾ പൊസിഷനുകൾ നേടുന്ന ഡ്രൈവറെന്ന നേട്ടം ലൂയിസ് ഹാമിൽട്ടൻ സ്വന്തമാക്കി.
100 പോൾ പൊസിഷനുകൾ സ്വന്തമാക്കി ലൂയിസ് ഹാമിൽട്ടൺ.
ബാഴ്സലോണ:
സ്പാനിഷ് ഗ്രാൻപ്രീയിലെ പോൾ സ്വന്തമാക്കിയതോടെ 100 പോൾ പൊസിഷനുകൾ സ്വന്തമാക്കുന്ന ആദ്യ ഫോർമുല വൺ ഡ്രൈവറെന്ന നേട്ടം സ്വന്തമാക്കി മേഴ്സിഡസിന്റെ ബ്രിട്ടീഷ് ഡ്രൈവർ ലൂയിസ് ഹാമിൽട്ടൺ. 2017-ൽ മൈക്കൽ ഷൂമാക്കറെ പിന്തള്ളി ഏറ്റവും കൂടുതൽ പോൾ പൊസിഷനുകൾ നേടുന്ന ഡ്രൈവറെന്ന നേട്ടം ഹാമിൽട്ടൺ സ്വന്തമാക്കിയിരുന്നു. 2007-ലെ തന്റെ അരങ്ങേറ്റ സീസണിലാണ് ഹാമിൽട്ടൺ കരിയറിലെ ആദ്യ പോൾ പൊസിഷൻ സ്വന്തമാക്കുന്നത്.
68 തവണ പോൾ പൊസിഷൻ സ്വന്തമാക്കിയിട്ടുള്ള ഫോർമുല വൺ ഇതിഹാസം മൈക്കൽ ഷൂമാക്കറാണ് ഹാമിൽട്ടനു പിന്നിൽ രണ്ടാം സ്ഥാനത്ത്. ഒരു മിനിറ്റ് 16:741 സെക്കൻഡിൽ ലാപ് പൂർത്തിയാക്കിയാണ് താരം പോൾ പൊസിഷൻ സ്വന്തമാക്കിയത്.