ഫേസ്ബുക്ക് പുതിയ കമ്പനി പേര് "മെറ്റ" പ്രഖ്യാപിച്ചു
ഫേസ്ബുക്ക് കമ്പനിയുടെ പുതിയ പേര് മെറ്റ എന്നായിരിക്കുമെന്ന് കമ്പനിയുടെ കണക്റ്റ് ഇവന്റിൽ ഫേസ്ബുക്ക് സിഇഒ മാർക്ക് സക്കർബർഗ് പ്രഖ്യാപിച്ചു. “ഞങ്ങൾ കണക്റ്റുചെയ്യാനുള്ള സാങ്കേതികവിദ്യ നിർമ്മിക്കുന്ന കമ്പനിയാണ്, “ഞങ്ങൾ ആരാണെന്നും എന്താണ് നിർമ്മിക്കാൻ ഉദ്ദേശിക്കുന്നതെന്നും പ്രതിഫലിപ്പിക്കാൻ പുതിയ നാമം സഹായകമാവുമെന്ന് സക്കർബർഗ് പറഞ്ഞു.
ഫേസ്ബുക്ക് എന്ന പേര് കമ്പനി ഇപ്പോൾ ചെയ്യുന്ന എല്ലാ കാര്യങ്ങളെയും ഉൾക്കൊള്ളുന്നില്ലെന്നും ഉത്പന്നവുമായി ആ നാമം കൂടുതൽ അടുത്ത് നിൽക്കുന്നതായും അദ്ധേഹം പറഞ്ഞു "എന്നാൽ കാലക്രമേണ, ഞങ്ങൾ ഒരു മെറ്റാവേർസ് കമ്പനിയായി കാണപ്പെടുമെന്ന് ശുഭപ്രതീക്ഷ പ്രകടിപ്പിച്ചാണ് അദ്ധേഹം വാക്കുകൾ ചുരുക്കിയത്