പരീക്ഷയെക്കുറിച്ച് തെറ്റായ പ്രചരണം; കർശന നടപടിയുമായി സി.ബി.എസ്.ഇ
ന്യൂഡൽഹി: സി.ബി.എസ്.ഇ പരീക്ഷയെക്കുറിച്ച് തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്ന വിദ്യാർത്ഥികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന മുന്നറിയിപ്പ് നൽകി ബോർഡ്. 10, 12 ക്ലാസുകളിലെ വാർഷിക പരീക്ഷകൾ സുഗമമായി നടക്കുകയാണ്. വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. എന്നാൽ ചോദ്യപേപ്പർ ചോർന്നുവെന്ന വ്യാജവാർത്തകളും പണം നൽകിയാൽ ചോദ്യപേപ്പർ ലഭിക്കുമെന്ന അഭ്യൂഹങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കിംവദന്തികൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമപ്രകാരം നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി പോലീസ് സ്പെഷ്യൽ സെല്ലിനെ സമീപിച്ചതായി ബോർഡ് അറിയിച്ചു.