പ്രശസ്ത സംഗീതജ്ഞൻ ടി.വി. ശങ്കരനാരായണൻ നിര്യാതനായി
ചെന്നൈ: പ്രശസ്ത കർണ്ണാടക സംഗീതജ്ഞൻ ടി.വി.ശങ്കരനാരായണൻ (77) അന്തരിച്ചു. കർണ്ണാടകസംഗീതത്തിന്‍റെ മധുര മണി അയ്യർ ശൈലിക്ക് തുടക്കമിട്ട ആളായിരുന്നു ടി.വി.ശങ്കരനാരായണൻ. ശങ്കരനാരായണൻ മണി അയ്യരുടെ മരുമകൻ കൂടിയാണ്. സംഗീതജ്ഞരായ തിരുവാലങ്ങൽ വെമ്പു അയ്യരുടെയും ഗോമതി അമ്മാളിന്‍റെയും മകനാണ്. 1945-ൽ മയിലാടുതുറൈയിലാണ് ശങ്കരനാരായണൻ ജനിച്ചത്. രണ്ടാം ലോകമഹായുദ്ധകാലത്ത് ചെന്നൈയിൽ നിന്ന് മണി അയ്യരോടൊപ്പമാണ് അദ്ദേഹത്തിന്‍റെ കുടുംബം മയിലാടുതുറൈയിലെത്തിയത്. 1950 കളിൽ കുടുംബം ചെന്നൈയിലേക്ക് മടങ്ങി. നിയമം പഠിച്ചെങ്കിലും തന്‍റെ ജീവിതം സംഗീതത്തിനായി സമർപ്പിക്കാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.