പ്രശസ്ത കവി എസ് രമേശൻ അന്തരിച്ചു

പ്രസിദ്ധ കവിയും പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ മുതിർന്ന നേതാവുമായ എസ് രമേശൻ (69) അന്തരിച്ചു. കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽ കർഷക തൊഴിലാളികളായ എം കെ ശങ്കരൻ, പി ലക്ഷ്മി എന്നിവരുടെ അഞ്ചു മക്കളിൽ മൂന്നാമനായാണ് ജനനം. ദുരിതപൂർണമായ സാഹചര്യങ്ങളോട് ഏറ്റുമുട്ടിയാണ് അദ്ദേഹം ജീവിതത്തിൽ മുന്നേറിയത്.

കറുത്ത കുറിപ്പുകൾ എന്ന കവിതാ സമാഹാരത്തിന് ചെറുകാട് അവാർഡ് നേടിയിട്ടുണ്ട്. ശക്തി പുരസ്കാരം, എ പി കളക്കാട് അവാർഡ്, മൂലൂർ പുരസ്കാരം, ആശാൻ പുരസ്കാരം എന്നിവയ്ക്കും അർഹനായി. ഹേമന്തത്തിലെ പക്ഷി 2015-ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടി. കവിതയ്ക്കുള്ള 2018-ലെ ഫൊക്കാന പുരസ്കാരവും കരസ്ഥമാക്കി. ശിഥില ചിത്രങ്ങൾ, മല കയറുന്നവർ, എനിക്കാരോടും പകയില്ല, അസ്ഥി ശയ്യ, കലുഷിത കാലം, കറുത്ത കുറിപ്പുകൾ, ഹേമന്തത്തിലെ പക്ഷി, എസ് രമേശന്റെ കവിതകൾ എന്നിവയാണ് ശ്രദ്ധേയമായ രചനകൾ.

Related Posts