മസ്തിഷ്ക രക്തസ്രാവം; പ്രശസ്ത ഗായിക ബോംബെ ജയശ്രീ ലണ്ടനിലെ ആശുപത്രിയിൽ
ലണ്ടൻ: മസ്തിഷ്ക രക്തസ്രാവത്തെ തുടർന്ന് പ്രശസ്ത കർണാടിക് സംഗീതജ്ഞയും പിന്നണി ഗായികയുമായ ബോംബെ ജയശ്രീ ആശുപത്രിയിൽ. നില ഗുരുതരമല്ലെന്നും താക്കോൽദ്വാര ശസ്ത്രക്രിയ നടന്നുവരികയാണെന്നും കുടുംബവുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. ലിവർപൂൾ സർവകലാശാലയിലെ യോക്കോ ലെനൻ സെന്‍ററിൽ നടക്കുന്ന സംഗീത പരിപാടിയിൽ പങ്കെടുക്കാനാണ് ജയശ്രീ യുകെയിലെത്തിയത്. ഹോട്ടൽ മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ജയശ്രീയെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.