ഹായ് കൂട്ടുകാരേ, ഞാൻ ദേവ് യാൻ, എനിക്കിന്ന് 6 മാസം പ്രായമായി
മകൻ ദേവ് യാനിന് ആറുമാസം പൂർത്തിയായ ദിവസം അവൻ എഴുതുന്ന തരത്തിലുള്ള സന്ദേശം പങ്കുവെച്ച് പ്രശസ്ത ഗായിക ശ്രേയ ഘോഷാൽ. ഇൻസ്റ്റഗ്രാമിലാണ് ദേവ് യാൻ എഴുതുന്ന മട്ടിലുള്ള അമ്മയുടെ കുറിപ്പ് വന്നിരിക്കുന്നത്.
ഹായ് കൂട്ടുകാരേ, ഞാൻ ദേവ് യാൻ. എനിക്ക് ആറുമാസം പൂർത്തിയായി. ഞാനിന്ന് വലിയ തിരക്കിലാണ്. ചുറ്റുമുള്ള ലോകത്തെ കണ്ടെത്താനുള്ള അന്വേഷണങ്ങളിലാണ്. എനിക്ക് ഇഷ്ടപ്പെട്ട പാട്ടുകൾ കേൾക്കുന്നു. എല്ലാ തരത്തിലുമുളള ചിത്രങ്ങളുള്ള പുസ്തകങ്ങൾ വായിക്കുന്നു. നിസ്സാര തമാശകൾക്കുപോലും വലിയ വായിൽ ചിരിക്കുന്നു. അമ്മയുമായി ആഴത്തിലുള്ള സംഭാഷണങ്ങൾ നടത്തുന്നു. അമ്മയ്‌ക്കെന്നെ മനസ്സിലാവുന്നുണ്ട്. സ്നേഹത്തോടെ ആശംസകൾ അറിയിക്കുകയും എന്നെ അനുഗ്രഹിക്കുകയും ചെയ്ത എല്ലാവർക്കും എൻ്റെ നന്ദി.
അഞ്ച് തവണ ഫോർബ്സിൻ്റെ ഏറ്റവും സ്വാധീനമുള്ള 100 സെലിബ്രിറ്റീസ് പട്ടികയിൽ ഇടം പിടിച്ച ശ്രേയ ഇന്ത്യയിലെ ഏറ്റവും വിഖ്യാതരായ ഗായികമാരിൽ ഒരാളാണ്. നാലു തവണ മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡ് നേടിയ ശ്രേയ, നാലു തവണ കേരള സർക്കാർ അവാർഡും രണ്ടു തവണ തമിഴ്നാട് സ്റ്റേറ്റ് ഫിലിം അവാർഡും ഏഴു തവണ ഫിലിം ഫെയർ അവാർഡും നേടിയിട്ടുണ്ട്.