ഖത്തറിൽ ആരാധകർക്കായി ഫാൻസ് ലോകകപ്പ് ഒരുങ്ങുന്നു

ദോഹ: ലോകകപ്പിന്‍റെ ആവേശം ഉയർത്താൻ, ടൂർണമെന്‍റിനിടെ ആരാധകർക്കായി പ്രത്യേക ഫുട്ബോൾ ചാമ്പ്യൻഷിപ്പ് സംഘാടകർ പ്രഖ്യാപിച്ചു. നവംബർ 29 മുതൽ ഡിസംബർ 2 വരെ ഫിഫ ഫാൻ ഫെസ്റ്റിവലിന്‍റെ വേദിയായ അൽ ബിദ പാർക്കിലാണ് ഓരോ ടീമിലും അഞ്ച് കളിക്കാർ വീതമുള്ള കപ്പ് നടക്കുക. ഗ്രൂപ്പ് ഘട്ടം, നോക്കൗട്ട് റൗണ്ടുകൾ, ക്വാർട്ടർ ഫൈനൽ, സെമി ഫൈനൽ, ഫൈനൽ എന്നിങ്ങനെ ഫിഫ ലോകകപ്പിന്‍റെ അതേ ഫോർമാറ്റിലാണ് അഞ്ച് ദിവസത്തെ ടൂർണമെന്‍റ് നടക്കുക. പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയാണ് ടൂർണമെന്‍റ് സംഘടിപ്പിക്കുന്നത്. ലോകകപ്പിൽ മത്സരിക്കുന്ന 32 ടീമുകളുടെ ആരാധകർക്ക് ഫാൻസ് കപ്പിൽ പങ്കെടുക്കാൻ അവസരമുണ്ട്. 18 വയസ്സിന് മുകളിൽ പ്രായമുള്ളവരായിരിക്കണം. ഏത് ടീമിനെയാണോ പ്രതിനിധീകരിക്കുന്നത് ആ രാജ്യത്തെ പൗരന്മാരോ താമസക്കാരോ ആയിരിക്കണം. ഫിഫ ലോകകപ്പിനുള്ള മാച്ച് ടിക്കറ്റ് എല്ലാ കളിക്കാർക്കും നിർബന്ധമാണ്. വിജയികൾക്കുള്ള സമ്മാനങ്ങൾ പിന്നീട് പ്രഖ്യാപിക്കും.

al ansari exchang.jpg

Related Posts