കലയും പ്രകൃതി സ്നേഹവും കുരുന്നുകൾക്കും അധ്യാപകർക്കും പകർന്ന വിദ്യാഭ്യാസ ഉദ്യോഗസ്ഥന് യാത്രയയപ്പ് പ്രകൃതി സൗഹൃദമാക്കി കുരുന്നുകൾ

വലപ്പാട്: കൊല്ലം വിദ്യാഭ്യാസ ജില്ല ഓഫീസ് സൂപ്രണ്ടായി സ്ഥലം മാറി പോകുന്ന വലപ്പാട് ഉപജില്ല വിദ്യാഭ്യാസ ഓഫീസിലെ സീനിയർ സൂപ്രണ്ട് ജസ്റ്റിൻ തോമസിനാണ് ജി ഡി എം എൽ പി സ്കൂളിലെ വിദ്യാർത്ഥികൾ പ്രകൃതി സൗഹൃദ യാത്രയയപ്പ് ഒരുക്കിയത്.

വിദ്യാലയത്തിലെ പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് മാർഗ്ഗദർശിയായിരുന്നു ജസ്റ്റിൻ തോമസ്. ലോകമുള ദിനത്തിൽ ജസ്റ്റിൻ തോമസ് സ്വന്തം വസതിയിൽ നിന്നും കൊണ്ടുവന്ന് വിദ്യാലയാങ്കണത്തിൽ നട്ട ബുദ്ധ മുളയിൽ വിദ്യാർത്ഥികളോടൊപ്പം നനവു പകർന്നുകൊണ്ടാണ് യാത്രയപ്പ് ചടങ്ങ് ആരംഭിച്ചത്. വിദ്യാലയത്തിന്റെ ഉപഹാരമായി ജസ്റ്റിൻ തോമസ് സംവിധാനം ചെയ്ത അകലങ്ങളിൽ അഭിനയിച്ച വിദ്യാർത്ഥികൾ അശോക വൃക്ഷത്തൈ നല്കി.

വിദ്യാലയാങ്കണത്തിലെ ഹരിത വൃക്ഷച്ചുവട്ടിലൊരുക്കിയ യാത്രയപ്പ് വേദിയിൽ ഹരിത നിറമുള്ള കേക്കു മുറിച്ചും, പായസം വിതരണം ചെയ്തും തങ്ങളുടെ പ്രിയ ഉദ്യോഗസ്ഥന്റെ യാത്രയപ്പ് വിദ്യാർത്ഥികൾ ഊഷ്മളമാക്കി.

യാത്രയപ്പ് ചടങ്ങ്, അധ്യാപകനും പരിസ്ഥിതി ഫോട്ടോഗ്രാഫറുമായ റീഗൻ തോമസ് ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകൻ സി കെ ബിജോയ് അദ്ധ്യക്ഷത വഹിച്ചു. സി ബി സുബിത, എ സി ലിജി, സി ബി സിജ, പി കെ ഷൈനി, ദിവ്യ സി ഡി, വഹീന പി സി എന്നിവർ പ്രസംഗിച്ചു.

Related Posts