കർഷക ദ്രോഹ സർക്കാരിൽ നിന്നും മറ്റെന്ത് പ്രതീക്ഷിക്കാൻ; ബജറ്റിനെ വിമർശിച്ച് കെ സഹദേവൻ

കേന്ദ്ര ബജറ്റിനെ നിശിതമായി വിമർശിച്ച് പ്രമുഖ എഴുത്തുകാരൻ കെ സഹദേവൻ. ഒരു കർഷക ദ്രോഹ സർക്കാരിൽ നിന്ന് മറ്റൊന്നും പ്രതീക്ഷിക്കാനില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

നിർമലാ സീതാരാമൻ്റെ ബജറ്റിൽ കർഷകർക്ക് എന്തുണ്ടെന്നായിരുന്നു ആദ്യം നോക്കിയത്. എല്ലാ വിളകൾക്കും മിനിമം സഹായ വില പ്രഖ്യാപിക്കണം എന്ന കർഷകരുടെ ആവശ്യത്തിന് നേരെ ബജറ്റ് കണ്ണടച്ചിരിക്കുന്നു.

സംഭരിക്കുന്ന രണ്ട് വിളകളുടെയും, നെല്ലിൻ്റെയും ഗോതമ്പിൻ്റെയും, അളവ് കുറച്ചതായി എഴുത്തുകാരൻ ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷം 1286 ലക്ഷം ടൺ സംഭരണത്തിന് നിർദേശമുണ്ടായിടത്ത്

ഇത്തവണ 1208 ലക്ഷം ടൺ ആയി കുറച്ചിട്ടുണ്ട്. കർഷകർക്കുള്ള പേമെൻ്റ് 2.48 ലക്ഷം കോടിയിൽ നിന്ന് 2.36 ലക്ഷം കോടി രൂപയായി കുറച്ചെന്നും അദ്ദേഹം പറഞ്ഞു.

Related Posts