കർഷക ശ്രേഷ്ഠ പുരസ്കാരം 2021; വലപ്പാട് സെൻ്റ് സെബാസ്റ്റിൻ ചർച്ച് വികാരിക്ക്

തൃശൂർ: വലപ്പാട് കർഷക കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏറ്റവും നല്ല കർഷകനുള്ള "കർഷക ശ്രേഷ്ഠ പുരസ്കാരം 2021 " വലപ്പാട് സെൻ്റ് സെബാസ്റ്റിൻ ചർച്ച് വികാരി റവ.ഫാദർ ബാബു അപ്പാടന്. തൃശൂർ ഡി സി സി പ്രസിഡണ്ട് ജോസ് വള്ളൂർ ചടങ്ങ് ഉദ്ഘാടനം ചെയ്ത് പുരസ്കാരം നൽകി. വലപ്പാട് മണ്ഡലം കർഷക കോൺഗ്രസ് പ്രസിഡണ്ട് ജെൻസൺ വലപ്പാട് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർ ആൻ്റോ തൊറയൻ, അനിത ത്രിവിക്രമൻ ,ഷൈൻ നാട്ടിക ,പ്രവീൺ രവീന്ദ്രൻ, പി എം ശരത് കുമാർ, പി ഐ നൗഷാദ് എന്നിവർ പ്രസംഗിച്ചു. സഹദേവൻ പി വി, അജി അരയംപറമ്പിൽ, രഹന ബിനീഷ്, ഷുഹൈബ് വലപ്പാട്, കെ വി വിജയൻ, അനിൽ കരുവത്തി, വിശ്വംഭരൻ കെ വി എന്നിവർ സന്നിഹിതരായിരുന്നു

Related Posts