ഡൽഹിയിൽ കർഷക മഹാപഞ്ചായത്ത് ഇന്ന് ആരംഭിക്കും
ന്യൂഡൽഹി: കർഷകരുടെ മഹാപഞ്ചായത്ത് ഇന്ന് ഡൽഹിയിൽ ആരംഭിക്കും. താങ്ങുവില, തൊഴിലില്ലായ്മ, അഗ്നിപഥ് പദ്ധതി പിന്‍വലിക്കുക എന്നിവയുൾപ്പെടെ ഒമ്പത് ആവശ്യങ്ങൾ ഉന്നയിച്ചാണ് കര്‍ഷകര്‍ ഇന്ന് സംഘടിക്കുന്നത്. രാഷ്ട്രീയത്തിന് അതീതമായാണ് മഹാപഞ്ചായത്ത് സംഘടിപ്പിക്കുന്നത്. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള 15,000 ത്തിലധികം കർഷകർ ഡൽഹിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ മഹാപഞ്ചായത്തിന് ഡൽഹി പോലീസ് അനുമതി നൽകിയിട്ടില്ല.