സർക്കാർ നഷ്ടപരിഹാരം ഉറപ്പു നൽകി പ്രതിഷേധം അവസാനിപ്പിച്ച് കർഷകർ
ന്യൂഡൽഹി :
കർഷകപ്രതിഷേധത്തിനിടയിലേക്ക് മന്ത്രിയുടെ വാഹനവ്യൂഹം ഇടിച്ചു കയറിയതിനെ തുടർന്ന് കർഷകർ മരിച്ചസംഭവത്തിൽ മരിച്ച കർഷകരുടെ കുടുംബാംഗങ്ങൾക്ക് 45 ലക്ഷം രൂപ വീതവും കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലിയും, പരിക്കേറ്റവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപ വീതവും നൽകാം എന്ന സർക്കാർ ഉറപ്പിന്മേൽ കർഷകർ സമരം അവസാനിപ്പിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ പരാതിയിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും വിരമിച്ച ഹൈകോടതി ജഡ്ജിയെ കൊണ്ട് സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തുമെന്നും പോലീസ് കർഷകർക്ക് ഉറപ്പ് നൽകി. സർക്കാർ ഉറപ്പിന്മേൽ കൊല്ലപ്പെട്ട കർഷകരുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി വിട്ടുനൽകി.