കൃഷിനാശമുണ്ടായ പ്രദേശങ്ങൾ മന്ത്രി സന്ദർശിച്ചു
കാട്ടാനശല്യം: കർഷകർക്ക് നഷ്ടപരിഹാരം നൽകും: മന്ത്രി കെ രാധാകൃഷ്ണൻ

കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ച തോന്നൂർക്കര പടിഞ്ഞാറ്റുമുറി മാട്ടുങ്ങൽ പ്രദേശത്തെ കുണ്ടുകുളം ബാബു, കോട്ടയിൽ കേശവൻ എന്നിവരുടെ കൃഷിയിടങ്ങൾ ദേവസ്വം, പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ, പാർലിമെന്ററികാര്യ മന്ത്രി കെ രാധാകൃഷ്ണൻ സന്ദർശിച്ചു.
കർഷകർക്ക് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
വാഴാനി ഫോറസ്റ്റ് സ്‌റ്റേഷനിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ കെ എസ് ബിനു, വി എ അനിൽകുമാർ, മറ്റ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ എന്നിവർ ഒപ്പമുണ്ടായി. കർഷക പ്രതിനിധികളായ കെ നന്ദകുമാർ, ടി എൻ പ്രഭാകരൻ, സജി ഒ എസ്, പി എസ് അജയകുമാർ, ജോമോൻ കാട്ടൂർ എന്നിവരുമായി മന്ത്രി ചർച്ച നടത്തി.