അമേരിക്കൻ പൊലീസില്‍ വീണ്ടും മലയാളി വനിത

അമേരിക്കൻ പൊലീസില്‍ ചേരുന്ന അഞ്ചാമത്തെ മലയാളി വനിതയാണ് അഞ്ജലി അലക്സാണ്ടര്‍

ന്യൂയോര്‍ക്ക് വെസ്റ്റ് ചെസ്റ്റര്‍ കൗണ്ടിയിലെ പെല്ലാം വില്ലേജ് മേയര്‍ ചാന്‍സ് മുള്ളന്‍സ് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത അഞ്ജലി അമേരിക്കൻ പൊലീസില്‍ ചേരുന്ന അഞ്ചാമത്തെ മലയാളി വനിതയാണ്.

police-750x375.jpg

ദക്ഷിണേന്ത്യക്കാര്‍ക്കിടയില്‍ നിന്ന് ആദ്യമായിട്ടാണ് അച്ഛനും മകളും ഒരേ സമയം അമേരിക്കയില്‍ പൊലീസ് ഓഫീസര്‍മാരാവുന്നത്. പിതാവ് ടൈറ്റസ് അലക്സാണ്ടര്‍ വെസ്റ്റ് ചെസ്റ്ററിലെ റൈബ്രൂക്കില്‍ ഓഫീസറുമാണ്

ന്യൂയോര്‍ക്ക് സിറ്റി പോലീസ് ഡിപ്പാര്‍ട്ട്മെന്റില്‍ 1997-ല്‍ ഓഫീസറായ അലക്സാണ്ടര്‍, വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണകാലത്ത് അവിടെ എത്തിയ ആദ്യ ഓഫീസര്‍മാരില്‍ ഒരാളായിരുന്നു. പിന്നീട് 2006-ല്‍ വെസ്റ്റ് ചെസ്റ്ററിലെ തന്നെ ന്യൂറോഷല്‍ പൊലീസിലേക്ക് മാറി. അതിനുശേഷം റൈ ബ്രൂക്കിലേക്കും.

father-and-daughter.jpg

അഞ്ജലിക്ക് പൊലീസ് ജോലിയോട് ചെറുപ്പത്തിലേ താത്പര്യമുണ്ടായിരുന്നു പക്ഷെ പഠിച്ചത് നഴ്സിംഗാണ് പോലീസ് ഓഫീസര്‍ ടെസ്റ്റ് എഴുതി, പെട്ടെന്നു തന്നെ അവിടെ നിന്ന് വിളിയും വന്നു. ഇനി അഞ്ചര മാസത്തെ ട്രെയിനിംഗ് ഉണ്ട്. നഴ്സിംഗ് പോലെ തന്നെ ജനസേവനം നടത്തുന്ന രംഗമാണ് പൊലീസും എന്ന് ടൈറ്റസ് ചൂണ്ടിക്കാട്ടി.

Related Posts