ഗുജറാത്തിൽ 12 വയസ്സുള്ള മകനെ പിതാവ് പുഴയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി
ഗുജറാത്തിലെ സൂറത്തിൽ 12 വയസ്സുകാരനായ മകനെ പിതാവ് പുഴയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി. സെൽഫി എടുക്കുന്നതിനിടയിൽ മകൻ പാലത്തിൽനിന്ന് പുഴയിലേക്ക് വീണെന്നായിരുന്നു പിതാവ് പറഞ്ഞിരുന്നത്. എന്നാൽ വിശദമായ അന്വേഷണത്തിൽ പിതാവ് കരുതിക്കൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമാണെന്ന് തെളിയുകയായിരുന്നു.
സയീദ് ഇല്യാസ് ഷെയ്ക്ക് എന്നാണ് കുട്ടിയുടെ പിതാവിൻ്റെ പേര്. അയാൾ ഒരു സംശയ രോഗിയായിരുന്നു. ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്നും മകൻ തൻ്റെയല്ലെന്നും അയാൾ ആരോപിച്ചിരുന്നു. കുടുംബ കലഹം മൂലം മൂന്നുവർഷത്തോളം ഭാര്യ സ്വന്തം വീട്ടിലാണ് കഴിഞ്ഞിരുന്നത്. ആ സമയത്താണ് കുഞ്ഞ് ജനിച്ചതെന്നും അതിനാൽ തൻ്റേതല്ലെന്നുമാണ് പ്രതി നാട്ടിൽ പറഞ്ഞു നടന്നിരുന്നത്. തൻ്റേതല്ലാത്ത മകനെ ഒഴിവാക്കാനാണ് അവനെ കരുതിക്കൂട്ടി കൊലപ്പെടുത്തിയതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു.