ഫോട്ടോഷൂട്ടിനിടെ പുഴയിൽ വീണു; നവവരൻ മുങ്ങി മരിച്ചു

കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിപ്പുഴയിൽ ഫോട്ടോഷൂട്ടിനിടെ നവവരൻ മുങ്ങി മരിച്ചു. പാലേരി സ്വദേശി റെജിലാണ് മരിച്ചത്. കുറ്റ്യാടി ജാനകിക്കാട് പുഴയിലാണ് അപകടമുണ്ടായത്. വിവാഹശേഷമുള്ള ഫോട്ടോഷൂട്ടിനെത്തിയതായിരുന്നു ദമ്പതികൾ, പുഴക്കരയിൽ ഫോട്ടോയെടുക്കുന്നതിനിടെ കാൽവഴുതി വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. കഴിഞ്ഞ ആഴ്ച മാർച്ച് 14-ാം തീയതിയായിരുന്നു രജിലാലിന്‍റെ വിവാഹം.

Fell into the river during the photoshoot; The newlyweds drowned.jpg

രജിലാലിന്‍റെ ഭാര്യയെ ഗുരുതരാവസ്ഥയിൽ സ്വകാര്യ മെഡിക്കൾ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രജിലാലിനെ പുഴയിൽ നിന്ന് കയറ്റിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

നല്ല ഒഴുക്കുള്ള സ്ഥലമാണ് ജാനകിക്കാട് പുഴ. സ്ഥലത്തിന്‍റെ സ്വഭാവം അറിയാത്തവർ അപകടത്തിൽപ്പെടാൻ സാധ്യത ഏറെയാണെന്ന് നാട്ടുകാർ പറയുന്നു.

Related Posts