ലോകകപ്പിൽ 18 മഞ്ഞക്കാർഡ് ഉയർത്തിയ വിവാദ റഫറിയെ തിരിച്ചയച്ച് ഫിഫ
ദോഹ: അർജന്‍റീന-നെതർലൻഡ്സ് ക്വാർട്ടർ ഫൈനൽ നിയന്ത്രിച്ച വിവാദ റഫറിയെ ഫിഫ തിരിച്ചയച്ചു. മത്സരത്തിൽ 18 മഞ്ഞക്കാർഡുകൾ ഉയർത്തിയ സ്പാനിഷ് റഫറി അന്‍റോണിയോ മറ്റേയു ലാഹോസ് ആണ് ലോകകപ്പിൽ നിന്ന് പുറത്തായത്. എന്നാൽ കാർഡ് വിവാദമാണോ തിരിച്ചയച്ചതിന് പിന്നിലെന്ന് ഫിഫ വ്യക്തമാക്കിയിട്ടില്ല. 2 അർജന്‍റീന ഒഫീഷ്യലുകൾ, ലയണൽ മെസ്സി ഉൾപ്പെടെ എട്ട് അർജന്‍റീനിയൻ താരങ്ങൾ, 7 നെതർലൻഡ്സ് താരങ്ങൾ എന്നിവർക്കാണ് മഞ്ഞക്കാർഡ് ലഭിച്ചത്.