ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പായിരിക്കും ഖത്തറിലേതെന്ന് ഫിഫ
മനാമ: ഖത്തർ ലോകകപ്പിന് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഉദ്ഘാടനച്ചടങ്ങിന് ഖത്തർ എന്തൊക്കെ വിസ്മയങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന ആകാംക്ഷയിലാണ് ഫുട്ബോൾ ലോകം. ഖത്തർ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ചതായിരിക്കുമെന്ന് ഫിഫ ഉറപ്പ് നൽകി. ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഏറ്റവും ചെറിയ രാജ്യമായ ഖത്തർ എല്ലാ തയ്യാറെടുപ്പുകളും അത്യാധുനിക രീതിയിൽ പൂർത്തിയാക്കി കഴിഞ്ഞു. നവംബർ 20ന് അൽ ബയത് സ്റ്റേഡിയത്തിലാണ് കിക്കോഫ് നടക്കുക. ഉദ്ഘാടനച്ചടങ്ങിൽ ആരൊക്കെയാണ് പങ്കെടുക്കുകയെന്ന് ഫിഫ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. കൊളംബിയൻ ഗായിക ഷക്കീറ, ഇംഗ്ലീഷ് ഗായിക ദുവാ ലിപ, കൊറിയൻ ബാൻഡ് ബിടിഎസ് എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.