ഫിഫ ലോകകപ്പ്; പോർച്ചുഗലിനെ തോൽപ്പിച്ച് മൊറോക്കോ സെമിയിലേക്ക്
ദോഹ: ഫിഫ ലോകകപ്പ് മൂന്നാം ക്വാർട്ടർ മത്സരത്തിൽ പോർച്ചുഗലിനെതിരെ മൊറോക്കോയ്ക്ക് എതിരില്ലാത്ത ഒരു ഗോളിന്റെ ജയം. മൊറോക്കോയ്ക്ക് വേണ്ടി യുസഫ് എൻ നെസിറിയാണ് ആദ്യ പകുതിയിൽ ഗോൾ നേടിയത്. എക്സ്ട്രാ ടൈമിലെ മൂന്നാം മിനുട്ടിൽ മൊറോക്കോ താരം വാലിദ് ചെദ്ദേരി റെഡ് കാർഡ് ലഭിച്ച് പുറത്തായി. മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ചെങ്കിലും പോർച്ചുഗലിന് ഗോൾ നേടാനായില്ല.