ഫിഫ ലോകകപ്പ്; ബെൽജിയത്തിനെ പരാജയപ്പെടുത്തി മൊറോക്കോ
ദോഹ: ഫിഫ ലോകകപ്പിൽ ബെൽജിയത്തെ പരാജയപ്പെടുത്തി മൊറോക്കോ. എതിരില്ലാത്ത രണ്ട് ഗോളിനാണ് ജയം. എഴുപത്തി മൂന്നാം മിനിറ്റിൽ അബ്ദുൽഹമീദ് സബിരി ആണ് ആദ്യ ഗോൾ നേടിയത്. അനായാസം ജയിച്ചടക്കാമെന്ന പ്രതീക്ഷയിലെത്തിയ ലോക രണ്ടാം നമ്പർ ടീമിനെ ആഫ്രിക്കൻ സംഘം ഞെട്ടിച്ചു. ഇഞ്ചുറി ടൈമിൽ മൊറോക്കോയ്ക്ക് വീണുകിട്ട ഫ്രീകിക്ക് ഗോൾ 'വാറി'ൽ തട്ടിത്തെറിച്ചു. ബെൽജിയം മുന്നേറ്റ നിരയെ ഗോൾപോസ്റ്റ് കടത്താതെ ആഫ്രിക്കൻ പ്രതിരോധനിര കോട്ട കെട്ടിയിരുന്നു. ആദ്യ പകുതിയിൽ ഇരു ടീമിനും ഗോളൊന്നും കണ്ടെത്താനായിരുന്നില്ല.