ഫിഫ ലോകകപ്പ്; ഞെട്ടിച്ച് സൗദി, അർജൻ്റീനക്കെതിരെ ഉജ്ജ്വല വിജയം

ലോകകപ്പിൽ ഉജ്ജ്വല വിജയം നേടി സൗദി. ഫിഫ ലോകകപ്പിൽ ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തിൽ അർജന്‍റീനയെ സൗദി പരാജയപ്പെടുത്തി. അൽ ഷെഹ്റി, അൽ ദൗസാരി എന്നിവരാണ് സൗദിക്കായി വല കുലുക്കിയത്. ലോകകപ്പ് ഫൈനൽ നടക്കാനിരിക്കുന്ന ലുസൈൽ സ്റ്റേഡിയത്തിലായിരുന്നു മത്സരം. ലയണൽ മെസി തന്റെ അവസാന ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ പോരാട്ടത്തിനാണ് ഇറങ്ങുന്നത്. ആരാധകരുടെ കാത്തിരുപ്പ് സഫലമാക്കി പത്താം മിനിറ്റിൽ മെസിയുടേതായിരുന്നു ആദ്യ ഗോൾ. ഖത്തര്‍ 2022 ലോകകപ്പ് ഫുട്‌ബോള്‍ പോരാട്ടമായിരിക്കും 35 കാരനായ ലയണല്‍ മെസിയുടെ അവസാന ലോകകപ്പ്. ഒടുവിൽ കളിച്ച 36 മത്സരങ്ങളിലും അർജൻ്റീന തോറ്റിട്ടില്ല. 2019 ജൂലൈ 6ന് ചിലിയെ പരാജയപ്പെടുത്തിയാണ് കുതിപ്പ് തുടങ്ങിയത്.

Related Posts