ഫിഫ ലോകകപ്പ്; രണ്ടാം ഘട്ട മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം
ദോഹ: ഖത്തർ ലോകകപ്പ് ഗ്രൂപ്പിലെ രണ്ടാം ഘട്ട മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. ആദ്യ മത്സരത്തിൽ വെയിൽസ് ഇറാനെ നേരിടും. ആദ്യ മത്സരത്തിൽ അമേരിക്കയോട് സമനില വഴങ്ങിയ ഗാരെത് ബെയിലിന്റെ വെയില്‍സ് വിജയം ലക്ഷ്യമിട്ടാകും ഇറങ്ങുക. എതിരാളികളായ ഇറാൻ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനോട് കനത്ത പരാജയം ഏറ്റുവാങ്ങിയതിനാൽ ഇന്ന് വിജയം അനിവാര്യമാണ്. ആതിഥേയരായ ഖത്തർ തങ്ങളുടെ ആദ്യ ജയം ലക്ഷ്യമിടുമ്പോൾ ആഫ്രിക്കൻ വമ്പൻമാരായ സെനഗലുമായി ഏറ്റുമുട്ടും. ജയത്തോടെ പ്രീ ക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പിക്കാനാണ് നെതര്‍ലന്‍ഡ്‌സ് എക്വഡോറിനെതിരെ ഇറങ്ങുക. വിജയത്തുടര്‍ച്ച ലക്ഷ്യമിട്ട് വമ്പന്‍മാരായ ഇംഗ്ലണ്ടും ഇന്ന് മൈതാനത്തിറങ്ങും. അമേരിക്കയ്ക്കെതിരായ ആദ്യ മത്സരത്തിൽ ഇറാനെതിരെ തകർപ്പൻ ജയം നേടിയതിന്‍റെ ആത്മവിശ്വാസത്തിലാണ് ഇംഗ്ലണ്ട്. യുവശക്തിയിൽ ആണ് ഇംഗ്ലണ്ടിൻ്റെ വിശ്വാസം. മിഡ്ഫീൽഡിൽ ജൂഡ് ബെല്ലിംഗ്ഹാമും ഫോർവേഡ് ലൈനിൽ ബുക്കയോ സാക്ക, റഹീം സ്റ്റെര്‍ലിങ് ഈണിവരും പുറത്തെടുത്ത പ്രകടനം പരിശീലകൻ ഗാരെത് സൗത്ത്ഗേറ്റിനെ സന്തോഷിപ്പിക്കുന്നതാണ്.