ഫിഫ ലോകകപ്പ് ; 100 ദിർഹത്തിന് ഒന്നിലധികം തവണ പ്രവേശിക്കാവുന്ന വിസയുമായി യു എ ഇ
ദുബായ്: ഫിഫ ലോകകപ്പിന് മുന്നോടിയായി യു എ ഇ 100 ദിർഹത്തിന് മൾട്ടിപ്പിൾ ടൈം എൻട്രി വിസ പ്രഖ്യാപിച്ചു. ഹയാ കാർഡ് ഉളളവർക്കാണ് ഈ ആനുകൂല്യം പ്രയോജനപ്പെടുത്താനാവുക. നവംബർ 20 മുതൽ ഡിസംബർ 18 വരെ നടക്കുന്ന ലോകകപ്പ് മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് ഖത്തർ നൽകുന്ന വ്യക്തിഗത രേഖയാണ് ഹയകാർഡ്. യു എ ഇയിൽ താമസിക്കാനും ഖത്തറിൽ ലോകകപ്പ് മത്സരങ്ങൾ കാണാനും ആഗ്രഹിക്കുന്നവർക്കാണ് യു എ ഇ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ നൽകുന്നത്. വിസ ലഭിച്ച് 90 ദിവസത്തിനുള്ളിൽ ഒന്നിൽ കൂടുതൽ തവണ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കും.