9.1 റേറ്റിംഗുമായി ഐഎംഡിബിയുടെ ലിസ്റ്റിൽ മൂന്നാംസ്ഥാനം നേടിയിരിക്കുകയാണ് ചിത്രം.
ഐഎംഡിബിയുടെ ഉയർന്ന റേറ്റിംഗ് ലിസ്റ്റിൽ സൂരറൈ പോട്ര്.
ചെന്നൈ :
പ്രമുഖ സിനിമാ വെബ്സൈറ്റായ ഐഎംഡിബിയുടെ ഉയർന്ന റേറ്റിംഗ് കരസ്ഥമാക്കുന്ന മൂന്നാമത്തെ ചിത്രമായി മാറിയിരിക്കുകയാണ് സൂരറൈ പോട്ര്.കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ചിത്രങ്ങളിൽ ഏറെ ശ്രദ്ധനേടിയ സിനിമയായിരുന്നു സൂര്യയുടെ സൂരറൈ പോട്ര്. 9.1 റേറ്റിംഗുമായി ഇപ്പോൾ ചിത്രം മൂന്നാംസ്ഥാനം നേടിയിരിക്കുകയാണ്. ഹോളിവുഡ് ക്ലാസിക്കുകളായ ദി ഡാർക്ക് നൈറ്റ്, ഷിൻഡ്ലേഴ്സ് ലിസ്റ്റ് എന്നിവയെ മറികടന്നാണ് ചിത്രം മൂന്നാമതെത്തിയത്. സുധ കൊങ്കരയാണ് ചിത്രം സംവിധാനം ചെയ്തത്. ഓസ്കാർ ചുരുക്കപ്പട്ടികയിലേക്ക് നിർദേശിക്കപ്പെട്ടിരുന്നെങ്കിലും അവസാനഘട്ടത്തിൽ പുറത്താകുകയായിരുന്നു. ആമസോൺ പ്രൈമിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്.
എയർ ഡെക്കാൻ സ്ഥാപകനായ ക്യാപ്റ്റൻ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയ ചിത്രമായിരുന്നു ഇത്. സൂര്യക്കുപുറമേ അപർണ ബാലമുരളി, ഉർവ്വശി, പരേഷ് റാവൽ എന്നിവരും ചിത്രത്തിൽ പ്രധാനപ്പെട്ട വേഷങ്ങളെ അവതരിപ്പിച്ചു.