സിംബാവെയ്ക്കെതിരായ അവസാന ഏകദിനം ; ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും
സിംബാവെയ്ക്കെതിരായ അവസാന ഏകദിനത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കി കഴിഞ്ഞു. ഈ സാഹചര്യത്തിൽ ഇന്നത്തെ മത്സരം അപ്രസക്തമാണ്. നേരത്തെ പരമ്പര നേടിയതിനാൽ പ്ലെയിങ് ഇലവനിൽ വലിയ മാറ്റങ്ങളാണ് പ്രതീക്ഷിച്ചിരുന്നത്. പക്ഷേ, അതുണ്ടായില്ല. കഴിഞ്ഞ മത്സരത്തിലെ പ്ലെയിംഗ് ഇലവനിൽ നിന്ന് രണ്ട് മാറ്റങ്ങളാണുള്ളത്. മുഹമ്മദ് സിറാജും പ്രസീദ് കൃഷ്ണയും ഇന്ന് പുറത്തിരിക്കും. ഇവർക്ക് പകരം ദീപക് ചഹർ, ആവേശ് ഖാൻ എന്നിവർ കളിത്തിലിറങ്ങും. രാഹുൽ ത്രിപാഠിക്ക് അവസരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. കെഎൽ രാഹുൽ, ശിഖർ ധവാൻ, ശുഭ്മാൻ ഗിൽ, ഇഷാൻ കിഷൻ, ദീപക് ഹൂഡ, സഞ്ജു സാംസൺ, അക്ഷർ പട്ടേൽ, ശർദ്ദുൽ താക്കൂർ, ദീപക് ചഹർ, കുൽദീപ് യാദവ്, ആവേശ് ഖാൻ എന്നിവരടങ്ങുന്നതാണ് ഇന്നത്തെ ഇന്ത്യൻ ടീം.