ഇന്ത്യൻ സമ്പദ് വ്യവസ്ഥ പുതിയ വെല്ലുവിളികൾ നേരിടുന്നതായി ധനമന്ത്രി നിർമല സീതാരാമൻ

കൊവിഡ് പ്രതിസന്ധിക്ക് പിന്നാലെ ഉണ്ടായ ഉക്രയ്ൻ യുദ്ധവും ഇന്ധനവിലയിലെ കുതിച്ചു ചാട്ടവും മൂലം ഇന്ത്യൻ സമ്പദ് വ്യവസ്ഥ പുതിയ വെല്ലുവിളികൾ നേരിടുകയാണെന്ന് ധനമന്ത്രി നിർമല സീതാരാമൻ.

2022-23 വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചതിന് ശേഷം ഉണ്ടായ പ്രതിസന്ധികളാണ് ഇവയെന്നും അതിനെ മറികടക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും അവർ പറഞ്ഞു. പ്രതിസന്ധി തരണം ചെയ്യാൻ അധിക നികുതി ആലോചനയിൽ ഇല്ല.

ഉക്രയ്‌നിലെ യുദ്ധം മൂലം ലോകം മുഴുവൻ ആഗോള വിതരണ ശൃംഖലയിൽ തടസ്സങ്ങൾ നേരിടുന്നുണ്ട്. ഇത് കൊവിഡ് -19 മഹാമാരി ഉണ്ടാക്കിയ പ്രതിസന്ധി പോലെ എല്ലാ രാജ്യങ്ങളെയും ബാധിക്കും. സുസ്ഥിരമായ വീണ്ടെടുക്കൽ പ്രക്രിയയ്ക്കാണ് രാജ്യം ഊന്നൽ നൽകുന്നത്. വളർച്ച വീണ്ടെടുക്കണം.

ക്രിപ്‌റ്റോകറൻസികൾ നിയമവിധേയമാക്കണോ നിരോധിക്കണോ എന്ന് സർക്കാർ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും ഈ വിഷയത്തിൽ നടക്കുന്ന ചർച്ചകൾ പൂർത്തിയായ ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുമെന്നും ധനമന്ത്രി പറഞ്ഞു.

Related Posts