സാമ്പത്തിക അസ്ഥിരത; 7,000 ജീവനക്കാരെ പിരിച്ചുവിട്ട് ഡിസ്നി

യുഎസ് ടെക് ഭീമൻമാരുടെ പാത പിന്തുടർന്ന് 7,000 ജീവനക്കാരെ പിരിച്ചുവിട്ട് ഡിസ്നി. സിഇഒ ബോബ് ഐഗറാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്. കോവിഡിൻ്റെ മൂർദ്ധന്യാവസ്ഥയിൽ കൂടുതൽ നിയമനങ്ങൾ നടത്തിയ കമ്പനികൾ സാമ്പത്തിക പ്രതിസന്ധി മൂലം ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുകയാണ്. മെറ്റ, മൈക്രോസോഫ്റ്റ്, ആമസോൺ, ഗൂഗിൾ എന്നിവ പിരിച്ചുവിടൽ പ്രഖ്യാപിച്ചതോടെ ആയിരക്കണക്കിന് ഇന്ത്യൻ ഐടി പ്രൊഫഷണലുകളുടെ ജീവിതത്തെയാണ് പ്രതികൂലമായി ബാധിച്ചത്. താൻ ഈ തീരുമാനത്തെ നിസ്സാരമായി എടുക്കുന്നില്ല. ലോകമെമ്പാടുമുള്ള ഞങ്ങളുടെ ജീവനക്കാരുടെ കഴിവുകളോടും അർപ്പണബോധത്തോടും വളരെയധികം ബഹുമാനമുണ്ട്. ഡിസ്നി അതിന്‍റെ ഏറ്റവും പുതിയ ത്രൈമാസ വരുമാനം പങ്കുവച്ചതിനു തൊട്ടുപിന്നാലെ വിശകലന വിദഗ്ധരെ വിളിച്ച് ഐഗർ വ്യക്തമാക്കുകയായിരുന്നു.

Related Posts