മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ധനസഹായം
സംസ്ഥാന ഫിഷറീസ് വകുപ്പ് മുഖേന രക്ഷിതാക്കള്‍ മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കുന്ന പദ്ധതി പ്രകാരം ധനസഹായം നല്‍കുന്നതിന് യോഗ്യതയുള്ള വിദ്യാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. മത്സ്യബന്ധനത്തിനിടെ മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് മുന്‍ഗണനയുണ്ട്. അപേക്ഷാഫോറം ഒക്ടോബർ 22 ന് മുമ്പായി ജില്ലാ ഫിഷറീസ് ഓഫീസില്‍ സമര്‍പ്പിക്കണം.