ശരീരത്തിലെ ഊര്‍ജം ഉപയോഗിച്ച് സ്മാർട്ട് ഫോൺ ചാര്‍ജിങ്; 'സ്ട്രിപ്പ്‍'.
ഇനി വിരലുകളിൽ നിന്നും ഫോൺ/ വാച്ച് ചാർജ് ചെയ്യാം. മനുഷ്യ ശരീരത്തിലെ സ്വാഭാവിക ഊര്‍ജം ഉപയോഗിച്ച് വാച്ചുകളും സ്മാര്‍ട്ട് ഫോണുകളും ചാര്‍ജ് ചെയ്യാന്‍ സഹായിക്കുന്ന സ്ട്രിപ്പ് വികസിപ്പിച്ച് ശാസ്ത്രജ്ഞര്‍.
വിരലുകളിൽ അണിയാവുന്ന ഫിംഗർ പാടിലൂടെയാണ് ഇത് സാധ്യമാക്കുന്നത്. വിരലുകളിലെ വിയർപ്പിൽ നിന്നാണ് ഇലക്ട്രിസിറ്റി ഉൽപാദിപ്പിക്കുന്നത്. യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ സാൻ ഡയഗോയിലെ ഗവേഷകരാണ് ഇത് വികസിപ്പിച്ചത്. ഇലക്ട്രോണിക് ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യാനും 24 മണിക്കൂര്‍ വാച്ച് പ്രവര്‍ത്തിപ്പിക്കാനും ഈ സ്ട്രിപ്പിന് സാധിക്കും. ഉറക്കത്തിൽ വരെ ഫിങ്കർ പാടിലൂടെ ഇലക്ട്രിസിറ്റി ഉൽപാദിപ്പിക്കാം. 10 മണിക്കൂർ ഉറങ്ങിയാൽ ഒരു വാച്ചിന് ആവശ്യമായ ചാർജ് ലഭിക്കും.
വിരല്‍ത്തുമ്പില്‍ ബാന്‍ഡ് എയ്ഡ് പോലെ പൊതിഞ്ഞ് ഉപയോഗിക്കാം. മനുഷ്യന്റെ വിയര്‍പ്പിനെ ആഗിരണം ചെയ്യാന്‍ കഴിയുന്ന ഇലക്ട്രിക്കല്‍ കണ്ടക്ടേഴ്സാണ് ഇതിലെ പ്രധാന ഘടകം. വിരല്‍ അമര്‍ത്തുമ്പോഴും ഉപയോക്താവ് വിയര്‍ക്കുമ്പോഴും സ്ട്രിപ്പ് വിരലിനെ പൊതിയും. സ്ട്രിപ്പില്‍ ഘടിപ്പിച്ച ചിപ്പ് വിയര്‍പ്പിലെ കെമിക്കല്‍സിനെ വൈദ്യുതിയാക്കി മാറ്റിയാണ് പ്രവര്‍ത്തനം.
നിലവില്‍ വിപണിയില്‍ ലഭിക്കുന്ന ഊര്‍ജ ഉല്‍പാദന സ്ട്രിപ്പുകള്‍ ഉപയോഗിക്കുന്നതിന് തീവ്ര വ്യായാമം ചെയ്യുകയോ മറ്റ് സ്രോതസുകളായ സൂര്യപ്രകാശം ഉള്‍പ്പെടെയുള്ളവ ഉപയോഗിക്കുകയോ വേണം. എന്നാല്‍ പുതിയ സ്ട്രീപ്പ് ഉറക്കത്തില്‍ പോലും പ്രവര്‍ത്തിക്കുകയും സ്മാര്‍ട്ട് ഫോണ്‍, വാച്ച് എന്നിവ ചാര്‍ജ് ചെയ്യുകയും ചെയ്യും. ഭാവിയിൽ നമ്മളറിയാതെ വിയറബിൾ ഡിവൈസെസ് ചാർജ് ചെയ്യാൻ ഇത്തരത്തിൽ സാധിക്കും.