ആലപ്പുഴ അരൂർ ചന്ദിരൂരിൽ തീപിടുത്തം; ആളപായമില്ല
ആലപ്പുഴ: ചന്ദിരൂരിലെ സീഫുഡ് എക്സ്പോർട്ടിംഗ് കമ്പനിയായ പ്രീമിയർ കമ്പനിയിലാണ് തീപിടുത്തമുണ്ടായത്. തീ വ്യാപിച്ചത് എങ്ങനെയാണെന്നതിൽ വ്യക്തതയില്ല. അരൂരിൽ നിന്നും ആലപ്പുഴയിൽ നിന്നും എത്തിയ മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് നിലവിൽ സ്ഥലത്തുണ്ട്. തീ നിയന്ത്രണവിധേയമാണെന്ന് ഫയർഫോഴ്സ് പറയുന്നു.
തീപിടുത്തതിൽ കെട്ടിടത്തിന്റെ ഒരു ഭാഗം പൂർണമായി കത്തിനശിച്ചു. ആളപായമില്ല, വലിയ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. അകത്തുണ്ടായിരുന്ന ജീവനക്കാരൊക്കെ പുറത്തേക്ക് ഓടിരക്ഷപ്പെട്ടു. ഉച്ചയോടെയാണ് സ്ഥാപനത്തിന്റെ മുകൾ നിലയിൽ നിന്ന് തീ ഉയർന്നത്. നിലവിൽ സമീപത്തേക്ക് തീ പടരാതിരിക്കാനുള്ള മുൻകരുതലുകൾ എടുത്തിട്ടുണ്ട്.