സപൊരീഷ്യ ആണവ നിലയത്തിൽ അഗ്നിബാധ; പൊട്ടിത്തെറിച്ചാൽ ചെർണോബിലിനെക്കാൾ പത്തിരട്ടി വ്യാപ്തിയുള്ള ദുരന്തമുണ്ടാകുമെന്ന് ഉക്രയ്ൻ
ആശങ്കാജനകമായ സംഭവ വികാസത്തിൽ ഉക്രയ്നിലെ സപൊരീഷ്യ ആണവ നിലയത്തിൽ ഇന്നു പുലർച്ചെ അഗ്നിബാധയുണ്ടായി. റഷ്യൻ സേനയുടെ കടന്നാക്രമണത്തിലാണ് യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയമായ സപൊരീഷ്യ അഗ്നിബാധയ്ക്ക് ഇരയായതെന്ന് വാർത്താ ഏജൻസി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
"യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയമായ സപൊരീഷ്യയ്ക്കു നേരെ റഷ്യൻ സൈന്യം എല്ലാ ഭാഗത്തുനിന്നും വെടിയുതിർക്കുകയാണ്. തീ ഇതിനകം തന്നെ പൊട്ടിപ്പുറപ്പെട്ടു കഴിഞ്ഞു. സപൊരീഷ്യ പൊട്ടിത്തെറിച്ചാൽ ചോർണോബിലിനേക്കാൾ 10 മടങ്ങ് വ്യാപ്തിയുളള ദുരന്തമാണ് ഉണ്ടാവുക. റഷ്യക്കാർ ഉടൻ തീ അണയ്ക്കണം. അഗ്നിശമന സേനാംഗങ്ങളെ ആണവ നിലയത്തിൽ കടക്കാൻ അനുവദിക്കണം. സുരക്ഷാ മേഖല സ്ഥാപിക്കണം," ഉക്രയ്ൻ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ ട്വീറ്റ് ചെയ്തു.