കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീപിടിത്തം; ഷോർട്ട് സർക്യൂട്ടെന്ന് നിഗമനം
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ വൻ തീപിടിത്തം. ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്. തീയും പുകയും ഉയർന്നതോടെ സമീപത്തെ വാർഡിലെ നൂറിലധികം രോഗികളെയും കൂട്ടിരിപ്പുകാരെയും ഒഴിപ്പിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. അഗ്നിശമന സേന സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം ആരംഭിച്ചു. ആശുപത്രിയിലെ മൂന്നാം വാർഡിന്‍റെ പിൻഭാഗത്താണ് പുതിയ എട്ടുനില കെട്ടിടം നിർമിക്കുന്നത്.