കൊച്ചി വരാപ്പുഴയിൽ പടക്കശാലയിൽ പൊട്ടിത്തെറി; സ്ഫോടനസമാനമെന്ന് ദൃക്‌സാക്ഷികൾ,നിരവധിപേർക്ക് പരിക്ക്
കൊച്ചി : കൊച്ചി വരാപ്പുഴയിൽ പടക്കശാലയിൽ പൊട്ടിത്തെറി. വരാപ്പുഴ മുട്ടിനകത്തുള്ള പടക്കശാലയിലാണ് പൊട്ടിത്തെറി ഉണ്ടായത്. നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. ഒരാളുടെ നില ഗുരുതരമാണ്. കെട്ടിടം പൂർണ്ണമായും തകർന്നിട്ടുണ്ട്. സമീപ വീടുകളിലും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഫയർഫോഴ്സ് എത്തി തീ അണക്കാൻ ശ്രമം നടത്തുമ്പോഴും കെട്ടിട ഭാഗത്തിനടിയിൽ പെട്ട പടക്കം ആളി കത്തുന്നത് ഇപ്പോഴും പരിഭ്രാന്തി പരത്തുന്നുണ്ട്.