സംസ്ഥാനത്തെ ഫയർഫോഴ്‌സിനെ മികവുറ്റതാക്കാൻ 88 അത്യാധുനിക സുരക്ഷാ വാഹനങ്ങൾകൂടി.
തിരുവനന്തപുരം:
സംസ്ഥാനത്തെ ഫയർഫോഴ്‌സിനെ കൂടുതൽ കരുത്തുറ്റതാക്കാൻ 88 അത്യാധുനിക സുരക്ഷാ വാഹനങ്ങൾകൂടി എത്തി. 10 ഫോം ടെൻഡർ, 30 മൾട്ടി യൂട്ടിലിറ്റി വെഹിക്കിൾ,18 ആംബുലൻസ്, 30 ജീപ്പ് എന്നിവയാണ് ലഭിച്ചത്. സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഇവയുടെ ഫ്‌ളാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
വ്യവസായ ശാലകളിലും ഓയിൽ റിഫൈനറികളിലും തീപിടിത്തമുണ്ടായാൽ ഫലപ്രദമായി രക്ഷാപ്രവർത്തനം നടത്തുന്നതാണ് ഫോം ടെൻഡർ. 4250 ലിറ്റർ വെള്ളവും 250 ലിറ്റർ ഫോമും(പത) വഹിക്കാനാകും. പ്രകൃതി ദുരന്തങ്ങളുണ്ടാകുന്നിടത്ത് ബോട്ടും സുരക്ഷാ ഉപകരണങ്ങളും ജീവനക്കാരെയും എത്തിക്കുന്നവയാണ് മൾട്ടി യൂട്ടിലിറ്റി വെഹിക്കിൾ. സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഫയർഫോഴ്‌സ് ഡയറക്ടർ ജനറൽ ബി സന്ധ്യ, ഡയറക്ടർമാരായ എം നൗഷാദ്, അരുൺ അൽഫോൺസ് എന്നിവരും പങ്കെടുത്തു.