ഹരിയാനയിൽ കോളജ് കാംപസിൽ വെടിവയ്പ്; 4 പേർക്ക് പരുക്ക്
ചണ്ഡീഗഡ്: ഹരിയാനയിലെ രോഹ്തഗില്‍ കോളജ് ക്യാംപസില്‍ വെടിവയ്പ്. നാലുപേര്‍ക്ക് വെടിയേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്. മഹര്‍ഷി ദയാനന്ദ് യൂണിവേഴ്‌സിറ്റി കോളജിലാണ് അതിക്രമം. കാറിലെത്തിയ യുവാവാണ് വെടിവച്ചതെന്നാണ് സൂചന. കാരണം വ്യക്തമല്ല. പരിക്കേറ്റ നാലുപേരും സർവകലാശാലയുടെ ഗേറ്റിന് സമീപം നിൽക്കുകയായിരുന്നുവെന്നാണ് വിവരം. ഹരിയാന ഗവർണർ ബന്ദാരു ദത്താത്രേയ കാമ്പസ് വിട്ട് ഒരു മണിക്കൂർ പിന്നിടുമ്പോഴാണ് ആക്രമണമുണ്ടായത്.