യുഎഇയിൽ കൃത്യസമയത്ത് ശമ്പളം നൽകാത്ത സ്ഥാപനങ്ങൾക്ക് പിഴ ചുമത്തും

ദുബായ്: യുഎഇയുടെ വേജസ് പ്രൊട്ടക്ഷൻ സിസ്റ്റത്തിൽ വരുത്തിയ പുതിയ ഭേദഗതികൾ അനുസരിച്ച്, തൊഴിലാളികളുടെ ശമ്പളം കൃത്യസമയത്ത് നൽകാത്ത സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം അറിയിച്ചു. തൊഴിലാളികളുടെ ശമ്പളം നൽകുന്നതിനുള്ള കാലതാമസം, സ്ഥാപനത്തിന്‍റെ വലുപ്പം, ശമ്പളം ലഭിക്കാത്ത ജീവനക്കാരുടെ എണ്ണം എന്നിവയെ ആശ്രയിച്ചിരിക്കും പിഴ. മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രി ഡോ. അബ്ദുൾറഹ്മാൻ അബ്ദുൾമന്നൻ അൽ അവാർ മന്ത്രിതല പ്രമേയം പുറപ്പെടുവിച്ചതിനെ തുടർന്നാണ്‌ ഈ പ്രഖ്യാപനം വന്നത്.

Related Posts