തൃശൂർ സ്വദേശി ആയ യുവ വ്യവസായിക്ക് ദുബായ് പൊലീസിന്റെ ആദരം

കൊവിഡ് കാല ജീവകാരുണ്യ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് ആദരവ് നൽകിയത് .

കൊവിഡ് കാല ജീവകാരുണ്യ പ്രവർത്തനത്തിൽ സജീവമായി പങ്കെടുത്തതിന് യുവ വ്യവസായിയും തൃശൂർ സ്വദേശിയുമായ ഫിറോസ് അബ്ദുള്ളയ്ക്ക് ദുബായ് പൊലീസിന്റെ ആദരം. ഉമ്മുൽഖുവൈനിൽ സെൻട്രൽ എയർകണ്ടിഷൻ അക്സസറീസ് നിർമാണ കമ്പനി ഉടമയാണ്.

കൊവിഡ് വ്യാപന സമയത്ത് അക്കാഫുമായി ചേർന്ന് കൊവിഡ് ബാധിത പ്രദേശങ്ങളിൽ ആഹാരവും മരുന്നുകളുമടക്കം എത്തിച്ചതിന് പുറമേ നാട്ടിലേക്ക് വിമാന സർവീസ് ആരംഭിച്ചപ്പോൾ അർഹരായവർക്ക് സൗജന്യ വിമാന ടിക്കറ്റുകളും നൽകിയിരുന്നു.

തൃശൂർ കാട്ടൂർ സ്വദേശിയാണ് ഫിറോസ് അബ്ദുള്ള. നാട്ടിലെ സമൂഹ അടുക്കളയിലെ പ്രവർത്തനങ്ങളിലും സഹായ സഹകരങ്ങൾ എത്തിച്ചു നൽകാറുണ്ട് . ഭാര്യ: സമീറ. മക്കൾ: സമൻ, അസീം, സിഡാൻ.

Related Posts